ഷ്രോപ്പ്ഷെയർ മലയാളി കൾച്ചറൽ അസോസിയേഷൻ (SMCA) ഒരുക്കിയ “സ്നേഹസന്ധ്യ-25” ക്രിസ്മസ് ന്യൂഇയർ ആഘോഷം വമ്പിച്ച ജനപങ്കാളിത്തം കൊണ്ട് ശ്രെദ്ധേമായി. വർണശബളമായ ആഘോഷപരിപാടികൾ Telford Cultural and Leisure Centre, Hadley യിൽ വച്ച് ജനുവരി 3 2026 ശനിയാഴ്‌ചയാണ് നടന്നത്.

ഉച്ചതിരിഞ്ഞു 3.30നു അംഗങ്ങളുടെ കുഞ്ഞുങ്ങൾ ദീപം കൊളുത്തി ആരംഭിച്ച പൊതുസമ്മേളന൦ SMCA പ്രസിഡന്റ് ശ്രീ ജോബി ജോസ് ഉത്ഘാടനം ചെയ്യുകയും, സെക്രട്ടറി ശ്രീ വിഷ്ണു വിമൽ സ്വാഗത൦ പറയുകയും ചെയ്തു. തുടർന്ന് അംഗങ്ങൾക്കു രുചികരമായ കേക്കും ആൽക്കഹോൾ ഫ്രീ വൈനും വിതരണം ചെയ്തു. ഈ വർഷം നമ്മെ വിട്ടു പിരിഞ്ഞ പ്രിയ അംഗം ശ്രീ തോമസ് കുരുവിളയെ ഓർമിക്കുകയും മുൻ സെക്രെട്ടറി ശ്രീ അനീഷ് എബ്രഹാം ഒരു അനുസ്മരണ പ്രസംഗo നടത്തുകയും ചെയ്തു.

അംഗങ്ങളുടെ കുട്ടികളായ അൽവിര ഷാർലറ്റ്, സേറ ബിനോയ്, അതേൽസ്‌റ്റാൻ ആന്റണി, ജയ്‌റ ജിജു എന്നിവർ ഡിവോഷണൽ സോങ്, ക്രിസ്മസ് മെസ്സേജ് , ക്രിസ്മസ് സോങ് എന്നിവ അവതരിപ്പിച്ചു. 40-ഇൽ പരം കുട്ടികൾ അവതരിപ്പിച്ച Kids Mega Christmas Carol സ്വരമാധുരികൊണ്ടും മനോഹരമായ യൂണിഫോം ഡ്രസ്സ് കൊണ്ടും കാണികളെ സന്തോഷിപ്പിച്ചു. 23-ഓളം മുതിർന്നവർ അണിനിരന്ന Adults Mega Christmas Carolളും അവിസ്മരണീയമായി. കുട്ടികളുടെ കരോൾ പ്രോഗ്രാം ഒരുക്കിയ ജിജു , ബ്ലെസി, ജയ്‌റ എന്നിവർക്കും മുതിർന്നവയുടേത് കോ-ഓർഡിനേറ്റ് ചെയ്ത നീതു, ടിന്റു, ബ്ലോസി എന്നിവർക്കും പങ്കെടുത്ത എല്ലാവര്ക്കും SMCA നന്ദി അറിയിക്കുന്നു.

സ്നേഹസന്ധ്യ-25ൻറെ പ്രധാന ആകർഷണം അതിമനോഹരമായ Nativity Play ആയിരുന്നു. അനു & പ്രേം ചെത്തിമറ്റം എഴുതിയ ഈ നേറ്റിവിറ്റി ടോം ജോസഫ് സംവിധാനം ചെയ്തു. 20-ഓളം അംഗങ്ങളുടെ ശബ്ദം, 40-ഇൽ പരം കലാകാരന്മാരുടെ അവിസ്മരണീയ പ്രകടനത്തിലൂടെ എല്ലാവരെയും ഹരം കൊള്ളിച്ചു. ആശ രഞ്ജിത് ഒരുക്കിയ കുട്ടികളുടെ നൃത്തചുവടുകളും, അൻറ്റോണിയോ ടോമിൻ്റെ ശബ്ദാലങ്കാരവും ശ്രദ്ധേയമായി.

കലാപരിപാടികൾ ആവോളം ആസ്വദിച്ച അംഗങ്ങൾക്കായി Spice Hut, Telford അതിഗംഭീരമായ 4-കോഴ്സ് കേരള ക്രിസ്മസ് ഡിന്നർ ഒരുക്കിയിരുന്നു. തണുപ്പുള്ള ഈ ജനുവരി സന്ധ്യക്കായി കരിപ്പെട്ടി ചുക്ക് കാപ്പിയും SMCA തയ്യാറാക്കിയിരുന്നു. ഈ സമയത്തു തന്നെ Santa ആവേശകരമായ നൃത്തചുവടുകളോടെ കുട്ടികളെ സന്ദർശിക്കുകയും, മധുരം വിതരണം ചെയ്യുകയും ചെയ്തു. അതിനുശേഷം UUKMA Regional & National Kalamela വിജയികൾക്ക് മെഡലുകളും സർട്ടിഫിക്കറ്റ്കളും വിതരണം ചെയ്തു.

SMCA ഒരുക്കിയ പുൽക്കൂട് മത്സരം (Christmas Crib competition) ഒരു വൻ വിജയമായുന്നു. പങ്കെടുത്ത എല്ലാവര്ക്കും പ്രോത്സാഹന സമ്മാനങ്ങളും അംഗങ്ങൾ WhatsApp വോട്ടിങ്ലൂടെ തിരഞ്ഞെടുത്ത വിജയികൾക്ക് ക്യാഷ് പ്രൈസുകളും സമ്മാനിച്ചു..

SMCA ആദ്യമായി ഒരുക്കിയ മലയാളം കലണ്ടർ മുൻ പ്രസിഡന്റ് ശ്രീ ജെയിംസ് മാത്യു പ്രകാശനം ചെയ്തു. കേരളത്തിലെ അതിമനോഹരമായ കാഴ്ചകൾ അണിനിരത്തിയ ഈ കലണ്ടർ ആവശ്യമുള്ള എല്ലാ അംഗങ്ങൾക്കും സൗജന്യമായി വിതരണം ചെയ്യുന്നതാണ്.

SMCAക്കു നൽകിയ സംഭാവനകൾക്കായി Naveen Abraham, Anjitha Shaji, Asha Nair എന്നിവർക്കും, എല്ലാ സഹായവുമായി കൂടെ നിന്ന് പ്രവർത്തിക്കുന്ന സംഘടനകളായ Telford Strikers Cricket Club, Rebel Riders Cricket Club Shrewsbury എന്നിവർക്കും പ്രശസ്തിഫലകങ്ങൾ സമ്മാനിച്ചു.

കുട്ടികൾക്കായി SMCA ഒരുക്കിയ Christmas Tree Raffle വേറിട്ട അനുഭവമായി. കുട്ടികൾ ക്യൂ നിന്ന് ടിക്കറ്റ് എടുക്കുകയൂം പല സമ്മാനങ്ങൾ നേടുകയൂം ചെയ്തു. സമ്മാനം അടിക്കാത്ത ടിക്കറ്റുകൾക്കായി സ്വീറ്റ്‌സ് ഒരുക്കിയിരുന്നു! Mega Raffle ticket തിരഞ്ഞെടുത്ത ലക്കി വിന്നർക്കു പ്രൈസ് ആയ £40 ഗിഫ്റ് വൗച്ചർ വിതരണം ചെയ്തു.

ആഘോഷഭരിതമായ ഈ സന്ധ്യക്ക്‌ മാറ്റ് കൂട്ടാനായി യുകെയിലെ പ്രശസ്‌ത മലയാളം ബാൻഡ് ആയ Deccan Dust ഒരു ലൈവ് ഫുൾ ഇൻസ്ട്രുമെന്റ് മ്യൂസിക് ബാൻഡ് അവതരിപ്പിച്ചു. മെലഡികളും ദൃതുതാളത്തിലെ അടിപൊളി പാട്ടുകളും മാറി മാറി പാടി ഇവർ അംഗങ്ങളെ ആനന്ദസാഗരത്തിലാറാടിച്ചു!! മനോഹരമായായ കലാപ്രകടനങ്ങളും, സമ്മാനങ്ങളും, ഹൃദ്യമായ ഭക്ഷണവും, പാട്ടും നൃത്തവുമായി അംഗങ്ങൾക്കു എന്നെന്നും സന്തോഷത്തോടെ തിരിഞ്ഞു നോക്കാവുന്ന ഒരുപിടി ഓർമകളുമായി SMCA സ്നേഹസന്ധ്യ-25 രാത്രി 10.30ഓടെ സമാപിച്ചു.

SMCA സ്നേഹസന്ധ്യ-25 – Christmas & New Year 2025

By SMCA

Leave a Reply

Your email address will not be published. Required fields are marked *