ഷ്രോപ്പ്ഷെയർ മലയാളി കൾച്ചറൽ അസോസിയേഷൻ (SMCA) ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പൊന്നോണം 2025, സെപ്റ്റംബർ 6 ശനിയാഴ്ച ടെൽഫോർഡിലെ ചാൾട്ടൺ സ്കൂൾ സ്പോർട്‌സ്ഹബ്ബിൽ അതിഗംഭീരമായി ആഘോഷിച്ചു. സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും സന്തോഷത്തിന്റെയും ഒരു ദിനത്തിനായി ഷ്രോപ്പ്ഷ്യറിയിലെ എല്ലാ മലയാളികളെയും ഒരു കുടകീഴിൽ SMCA ഒരുമിച്ച് കൊണ്ടുവന്നു.

ആഘോഷപരിപാടികൾ രാവിലെ 10:00ന് വിശിഷ്ടഥിതികളായ SMCA അംഗങ്ങളുടെ മാതാപിതാക്കൾ നിലവിളക്ക് തെളിച്ചു ഉൽഘാടനം ചെയ്തു. SMCA പ്രസിഡന്റ് ശ്രീ. ജോബി ജോസ് സ്വാഗത പ്രസംഗത്തിൽ SMCA യുടെ ലക്ഷ്യത്തെയും, ആവശ്യകതയെയും കുറിച്ച് സംസാരിച്ചു. SMCA വൈസ് പ്രസിഡൻ്റ് രഞ്ജിത്ത് ഭാർഗ്ഗവൻ, സെക്രട്ടറി വിഷ്ണു വിമൽ, ജോയിൻ്റ് സെക്രട്ടറി ഹേമന്ത് ജോസ്, ട്രഷറർ ജിജു ജോർജ്, ജോയിൻ്റ് ട്രഷറർ അരുൺ ചാക്കോ എന്നിവർ ഉർജസ്വലരായ കമ്മിറ്റി അംഗങ്ങൾക്കൊപ്പം പരിപാടികൾക്ക് നേതൃത്വം നൽകി.

പരമ്പരാഗതവും ആധുനികവുമായ കലാ പരിപാടികളുടെ ഒരു നിരയ്ക്ക് SMCA വേദിയൊരുക്കി . വർണ്ണാഭമായ പൂക്കളം, ചടുലമായ പുലികളി, മാവേലിയുടെ പ്രതീകാത്മക വരവ് എന്നിവ ആഘോഷത്തിന്റെ ചൈതന്യത്തിന് ആക്കം കൂട്ടി. ഷ്രോപ്ഷ്യറിലെ 70 ഓളം വനിതകൾ അതിമനോഹരമായ മെഗാ തിരുവാതിരയോടെ മാവേലി മന്നനെ വരവേറ്റു.

ഗംഭീരമായ ഓണസദ്യയായിരുന്നു ദിവസത്തിലെ മറ്റൊരു പ്രധാന ആകർഷണങ്ങളിലൊന്ന്. തിരുവാതിര അവതരിപ്പിച്ച വനിതകൾ തന്നെ സദ്യ വിളമ്പാൻ നേതൃത്വം നൽകി. സ്നാക്ക്സ് കൗണ്ടറുകളിലെ പോപ്പ്കോൺ, കാൻഡിഫ്ലോസ്, ഐസ്ക്രീം, ദുബായ് ചോക്കലേറ്റ് എന്നിവ കുട്ടികൾക്ക് പ്രിയങ്കരമായപ്പോൾ, മുതിർന്നവർ ചെറുകടികൾ, പൊറോട്ട, കപ്പ, ഫ്രൈസ് റൈസ് എന്നിവ ആസ്വദിച്ചു.

ഈ വർഷം ആദ്യം ആയി തുടങ്ങിയ വടംവലി ടൂർണമെന്റിൽ, ഷ്രോപ്ഷ്യരിലെ വിവിധ ഭാഗങ്ങളിൽ നിന്ന് 6 ടീമുകൾ പങ്കെടുത്തു. ആവേശകരമായ പോരാട്ടത്തിൽ Aha Telford വിജയിച്ച് സമ്മാനം ആയ £201ഉം എവർറോളിങ് ട്രോഫിയും കരസ്ഥമാക്കി. റണ്ണേഴ്സപ്പിനു ഉള്ള £101ഉം എവർറോളിങ് ട്രോഫിയും നേടിയത് ടെലിഫോർഡ് സ്‌ട്രൈക്കേഴ്‌സ് ആയിരുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും വടംവലി മത്സര വിജയികൾക്ക് പ്രോൽസാഹന സമ്മാനങ്ങൾ വിതരണം ചെയ്തു.

അസോസിയേഷനിലെ അംഗങ്ങളുടെ സാംസ്കാരിക കലാ പ്രകടനങ്ങൾ, കുട്ടികളുടെ നൃത്തങ്ങൾ, ഓണപ്പാട്ടുകൾ എന്നിവയും ആഘോഷത്തിന്റെ മാറ്റു കൂട്ടി.

ആഘോഷങ്ങളുടെ ഭാഗമായി, കായിക ദിന വിജയികൾക്കുള്ള മെഡലുകൾ വിതരണം ചെയ്തു, GCSE , A ലെവൽ പരീക്ഷകളിൽ മികവ് പുലർത്തിയ പ്രതിഭാധനരായ കുട്ടികൾക്ക് പ്രത്യേക അംഗീകാരം നൽകി.

ദിവസം മുഴുവൻ നീണ്ടു നിന്ന ആഘോഷങ്ങൾ, ഡിജെ പാർട്ടിയുടെ ചടുലമായ ചുവടുവൽപ്പുകളോടെ അവസാനിച്ചു.

ഓണം ഐക്യത്തിന്റെയും, സമത്വത്തിന്റെയും, സന്തോഷത്തിന്റെയും ഒരു ഉത്സവമാണ്. ഈ വർഷത്തെ ആഘോഷം നമ്മുടെ സംസ്കാരത്തിന്റെ സത്തയെ യഥാർത്ഥത്തിൽ പകർത്തി, ഷ്രോപ്ഷെയറിലെ നമ്മുടെ സമൂഹബോധത്തെ ശക്തിപ്പെടുത്തി.

എല്ലാവർക്കും പ്രിയപ്പെട്ട ഓർമ്മകൾ അവശേഷിപ്പിച്ചുകൊണ്ട്, ഓണം നിലകൊള്ളുന്ന ഒരുമ, സമത്വം, സന്തോഷം എന്നിവയുടെ മൂല്യങ്ങൾ ഊട്ടിയുറപ്പിച്ചുകൊണ്ട്, SMCAയുടെ ചരിത്രത്തിലെ ഏറ്റവും ജനപങ്കാളിത്തം ഉള്ള ആഘോഷമായി പൊന്നോണം 2025 അവസാനിച്ചു.

SMCAയുടെ ഓണാഘോഷം ഒരു വമ്പിച്ച വിജയമാകാൻ സഹായിച്ച നമ്മുടെ സ്പോൺസർമാരെ നന്ദിയോടെ ഓർമിക്കുന്നു.

SMCA പ്രിൻസിപ്പിൾ സ്‌പോൺസർ Focus Finsure Ltd (https://focusfinsure.co.uk/)

ഓണം ഇവൻറ് മെയിൻ സ്പോൺസർNisa Oakengates (https://maps.app.goo.gl/nzKTNARZMSAJdxkw5)

ഇവൻറ് സ്പോൺസേർസ്

Wellington Express
Flymate Travels
Spice Hut
Wrekin Super Store
Secure Your Trips
Law and Lawyers Solicitors
Dr. Simon’s Academy of Science & Consultancy
St Johns Travel
Theresas London

ഇവൻറ് കോ-സ്പോൺസേർസ്

Signature Event Planners
High Beam Auto Club
Vembanad Groceries
Raphael’s Silverwings
Telford Fresh Mart
Lycka Events & Catering
A2Z Groceries
Mary’s Cakes

Photo Gallery

By SMCA

Leave a Reply

Your email address will not be published. Required fields are marked *