Shropshire Malayalee Cultural Association (SMCA) Sports Day 2025 കഴിഞ്ഞ ശനിയാഴ്ച (05/07/2025) High Ercall village ഹാളിൽ വച്ചു നടത്തുകയുണ്ടായി. കുട്ടികളുടെയും മുതിർന്നവരുടെയും കായിക വാസനകളെ പരിപോഷിപ്പിക്കുന്നതിനായി കമ്മിറ്റി ഉൾപ്പെടുത്തിയിരുന്ന വിവിധ കായിക മത്സരങ്ങൾ, നിറഞ്ഞ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

രാവിലെ 11 മണിക്ക് SMCA പ്രസിഡൻ്റ് ശ്രീ ജോബി ജോസ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. 50m, 100m ഓട്ടം, 200m റിലേ, സാക് റേസ്, ഷോട്ട്പുട്ട്, പെനാൽട്ടി ഷൂട്ടൗട്ട് തുടങ്ങിയ മത്സര ഇനങ്ങൾ എല്ലാവരും ആസ്വദിച്ചു. അതോടൊപ്പം ദോശ, കപ്പ – മീൻ, പൊറോട്ട, ഫ്രൈഡ് റൈസ്-ചിക്കൻ, ചെറുകടികൾ, മസാല ചായ എന്നീ രുചികരമായ വിഭവങ്ങളും ഒരുക്കിയിരുന്നു. ഉച്ചകഴിഞ്ഞ് ഒരു സർപ്രൈസ് ആയി ഐസ്ക്രീം വാനും ഗ്രൗണ്ടിൽ എത്തുകയുണ്ടായി!




സ്പോർട്സ് ഡേയുടെ സ്റ്റാർ ഇവൻ്റ് പെനാൽറ്റി ഷൂട്ടൗട്ട് ആയിരുന്നു. 5 അംഗങ്ങൾ വീതം ഉള്ള 9 ജൂനിയർ ടീമുകളും, 5 സീനിയർ ടീമുകളും വാശിയേറിയ പോരാട്ടം കാഴ്ചവച്ചു. വിജയികൾക്ക് ക്യാഷ് അവാർഡും പങ്കെടുത്ത എല്ലാവർക്കും വേദിയിലെ ഫുഡ് കൗണ്ടറിൽ ഉപയോഗിക്കാവുന്ന വൗച്ചറുകളും സമ്മാനിച്ചു.

എല്ലാ മത്സര ഇനങ്ങളിലും പങ്കെടുത്തവർക്കും വിജയികളായവർക്കും അഭിനന്ദനങ്ങൾ. SMCA യുടെ ഔദ്യോഗിക സ്പോൺസർ Focus Finsure ഉം, മറ്റു സമ്മാനങ്ങൾ സ്പോൺസർ ചെയ്തതു Vembanad Groceries, Ali’s Icecream, Spice Hut, Dr. Simons Academy എന്നിവരാണ്.







സ്പോർട്സ് ഡേ ഒരു വലിയ വിജയമാക്കിയത് SMCA കമ്മിറ്റി അംഗങ്ങളുടെയും എല്ലാ വോളന്റീർസ്ൻ്റെയും അക്ഷീണ പ്രവർത്തനഫലമാണ്. അവർക്കും ഇതിൽ പങ്കെടുത്ത എല്ലാ SMCA അംഗങ്ങൾക്കും കുട്ടികൾക്കും ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.